വട്ടവട: മഴവെള്ളപ്പാച്ചിലില്‍ തകര്‍ന്ന കൊട്ടക്കാമ്പൂര്‍ തട്ടാമ്പാറ റോഡിലെ ചക്ലിനോട പാലം എഫ്. രാജ എംഎല്‍എ, ജില്ലാ കളക്ടര്‍ ഡോ. ദിനേശന് ചെറുവാട്ട് എന്നിവര്‍ സന്ദര്‍ശിച്ചു.
പാലം പുനര്‍നിര്‍മിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് എംഎല്‍എ ഉറപ്പു നല്കി.
തട്ടാമ്പാറ ഭാഗത്ത് ഒറ്റപ്പെട്ടുപോയവര്‍ക്ക് വട്ടവടയിലേക്കെത്തുന്നതിന് അടിയന്തരമായി താത്കാലിക സംവിധാനമൊരുക്കാന്‍ കളക്ടര്‍ റവന്യു, പഞ്ചായത്ത് അധികൃതര്‍ക്ക് നിര്‍ദേശം നല്കി. ഞായറാഴ്ച ഉച്ചകഴിഞ്ഞു പെയ്ത ശക്തമായ മഴയിലാണ് പാലം ഒലിച്ചുപോയത്.